Ultimate magazine theme for WordPress.

ഇറാൻ പ്രത്യാക്രമണം: 150 അമേരിക്കൻ സൈനികർക്ക് പരിക്ക്

ടെഹ്‌റാൻ: ഇറാനുമായുള്ള സൈനിക സംഘർഷം പത്തു ദിവസം പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന് കനത്ത തിരിച്ചടിയുണ്ടാകുന്നതായി റിപ്പോർട്ടുകൾ. യുദ്ധത്തിൽ ഇതുവരെ ഏകദേശം 150 ഓളം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

തുടക്കത്തിൽ എട്ട് സൈനികർക്ക് മാത്രമാണ് പരിക്കേറ്റതെന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും, പിന്നീട് പെന്റഗൺ വക്താവ് സീൻ പാർനെൽ 150 പേർക്ക് പരിക്കേറ്റ വിവരം സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും പരിക്ക് നിസാരമാണെന്നും 108 സൈനികർ ഇതിനകം തന്നെ ജോലിയിൽ തിരിച്ചെത്തിയതായും പെന്റഗൺ വ്യക്തമാക്കി.

Sharjah city AG

Comments are closed.