വാഷിംഗ്ടൺ : അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങളെ പ്രതിരോധിക്കാൻ സാമ്പത്തിക ആഘാതം ആയുധമാക്കുന്ന പുതിയ യുദ്ധതന്ത്രവുമായി ഇറാൻ രംഗത്തെത്തി. നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിനേക്കാൾ ഉപരിയായി ആഗോള ഊർജ്ജ വിതരണ ശൃംഖല തകർത്ത് ശത്രുക്കളെ സമ്മർദ്ദത്തിലാക്കുകയാണ് ഇറാന്റെ ലക്ഷ്യം. ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ ഏകദേശം 30 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന ഭീഷണിയാണ് ഇതിൽ പ്രധാനമായും ഉയർത്തുന്നത്.
ഇന്ധനവില കുതിച്ചുയരുന്നതിലൂടെ അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കാനും, തദ്വാരാ അമേരിക്കയ്ക്ക് മേൽ ആഗോളതലത്തിൽ നയതന്ത്ര സമ്മർദ്ദം ഉണ്ടാക്കാനും കഴിയുമെന്ന് ഇറാൻ ഭരണകൂടം വിശ്വസിക്കുന്നു. തങ്ങൾക്കെതിരെ എത്ര ശക്തമായ സൈനികാക്രമണം ഉണ്ടായാലും തളരില്ലെന്നും ദീർഘകാലം പോരാടാൻ തങ്ങൾ സജ്ജമാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

Comments are closed.