Ultimate magazine theme for WordPress.

*സൗദി അരാംകോയ്ക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം; റാസ് തനൂറ റിഫൈനറി അടച്ചു*

 

സൗദി അറേബ്യ : സൗദി അറേബ്യയിലെ നിർണ്ണായക എണ്ണ ശുദ്ധീകരണ കേന്ദ്രമായ റാസ് തനൂറ റിഫൈനറിക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. മാർച്ച് 2 ഉച്ചയോടെ നടന്ന ഈ ആക്രമണത്തെത്തുടർന്ന് അരാംകോ താൽക്കാലികമായി റിഫൈനറിയുടെ പ്രവർത്തനം നിർത്തിവെച്ചു. റാസ് തനൂറ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളെ പ്രതിരോധ സേന തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സായുധ പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ, മേഖലയിലെ ഊർജ്ജ വിതരണ ശൃംഖലയെ തകർക്കാനുള്ള ഇറാന്റെ ശ്രമമായാണ് ഇതിനെ വിലയിരുത്തുന്നത്.

Sharjah city AG

Comments are closed.