Ultimate magazine theme for WordPress.

ഐ.പി.ജി. ചർച്ച് സൺണ്ടേസ്കൂൾ സി.സി.വൈ.എം ജനറൽ ക്യാമ്പ്

തിരുവനന്തപുരം: ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ചർച്ചിന്റെ പുത്രിക സംഘടനകളായ സൺണ്ടേസ്കൂൾ അസോസിയേഷനും  സി.സി.വൈ.എം. ചേർന്ന് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും  യുവജനങ്ങൾക്കുമായി ക്രമീകരിച്ചിരിക്കുന്ന ജനറൽ ക്യാമ്പ് ഏപ്രിൽ 28,29 തിയതികളിൽ പരശുവയ്ക്കൽ ലൗ ആർമി ക്രൂസേഡ്‌ ക്യാമ്പ് സെന്ററിൽ നടക്കും. ഐ.പി.ജി. ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ വിനോദ് എസ്സ്.ഡി. ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ സിനുരാജ്, ഷാർലറ്റ് പി. മാത്യൂ , സാം ജി.എസ്സ് , സജൻ യോഹന്നാൻ , റ്റിജോ സോളമൻ , ഷിബിൻ തോമസ് , അനൂപ് രത്ന എന്നിവരും സിസ്റ്റർ ലിൻറ്റാ ഷാർലറ്റും വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ എടുക്കും. കിഡ്സ് സെക്ഷൻ ബ്രദർ. ഗ്ലയിസൺ ജെ.ഡി. യും , തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടും , സംഗീത ശുശ്രൂഷകൾക്ക് ബ്രദർ . അഭിഷേക് & ടീമും നേതൃത്വം നൽകും. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി സൺണ്ടേസ്കൂൾ അസ്സോസിയേഷനും, സി.സി.വൈ. എം. ജനറൽ കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നു.

Sharjah city AG