കോഴിക്കോട് : ഇന്റെൻസീവ് പ്രെയർ ഫെല്ലോഷിപ്പ് (IPF ) ഒരുക്കുന്ന ഇൻസൈറ്റ് -2025 ബൈബിൾ ക്വിസിന്റെ പ്രിലിമിനറി റൗണ്ട് നവംബർ 16 ഞായറാഴ്ച ഉച്ചക്ക് ശേഷം
3 മുതൽ 4 വരെ കോഴിക്കോട് ജില്ലയിൽ മലയോര പ്രദേശങ്ങൾ ഉൾപ്പെടെ 14 കേന്ദ്രങ്ങളിലായി നടക്കും.
രണ്ട് പേരടങ്ങുന്ന ടീമായിട്ടാണ് ക്വിസ് നടക്കുന്നത്. ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ ഡിസംബർ 13 ശനിയാഴ്ച രാവിലെ 9-30 മുതൽ കോഴിക്കോട് കണ്ണൂർ റോഡിൽ ചന്ദ്രിക പ്രസ്സിന്
എതിർവശമുള്ള ഫിലദൽഫ്യ ചർച്ചിൽ ( KPC ) വെച്ച് നടക്കും.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 10000 രൂപയും ട്രോഫിയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരാകുന്നവർക്ക് യഥാക്രമം 6000 രൂപയും 3000 രൂപയും ട്രോഫിയും നൽകുന്നതാണ്

Comments are closed.