അയർലണ്ട് : ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ അയർലൻഡ് & ഇ.യു. റീജിയൻ്റെ പ്രവർത്തനം കെറിയിൽ മൌണ്ട് കാർമേൽ ഐപിസി ചർച്ച് എന്ന പേരിൽ ആരംഭിച്ചു.
റീജിയൻ സെക്രട്ടറി പാ. സാനു പി മാത്യു അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ റീജിയൻ പ്രസിഡന്റ് പാ. സി റ്റി എബ്രഹാം പ്രവർത്തനം പ്രാർത്ഥിച്ച് സമർപ്പിച്ചു. ജോയിന്റ് സെക്രട്ടറി പാ. ഷൈൻ മാത്യു പ്രസംഗിച്ചു. ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് ആശംസകൾ അറിയിച്ചു.
എല്ലാ ഞായറാഴ്ചയും രാവിലെ പത്തര മുതൽ 12.30 വരെ ആരാധനയും, 12.30 മുതൽ ഒരു മണി വരെ സൺഡേ സ്കൂളും
ഉണ്ടായിരിക്കുന്നതാണ്. കൗണ്ടി കെറിയിൽ എത്തുന്നവർക്ക് ആരാധനക്കും ആത്മീയ കൂട്ടായ്മക്കും ബന്ധപ്പെടാം:
പാ. ജെ റോബിൻസൺ – 089 223 6202
