ഐ.പി.സി വെസ്റ്റ് സെന്റർ കൺവെൻഷൻ
തൃശൂർ: ഐ.പി.സി വെസ്റ്റ് സെന്റർ കൺവെൻഷൻ ജനുവരി 12 വ്യാഴം മുതൽ 15 ഞായർ വരെ നെല്ലിക്കുന്ന് ഐ.പി.സി ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6ന് ആരംഭിക്കുന്ന പൊതുയോഗം സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസഫ് ജോർജ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ അനീഷ് ഏലപ്പാറ, പി.സി. ചെറിയാൻ, കെ.ജെ. തോമസ്, റെജി ശാസ്താംകോട്ട, ഡോ. എബി പി. മാത്യു എന്നിവർ പ്രസംഗിക്കും. മിസ്പ വോയ്സ് ഗാനങ്ങൾ ആലപിക്കും. വെള്ളി രാവിലെ 10ന് ഉപവാസ പ്രാർത്ഥന, ശനി 10ന് സോദരി സമാജം സമ്മേളനം, ഞായർ 9.30ന് സംയുക്ത സഭായോഗം, 3ന് പി.വൈ.പി.എ, സൺഡേസ്കൂൾ വാർഷികവും നടക്കും
