Ultimate magazine theme for WordPress.

ഐ.പി.സി കൗൺസിൽ ഹാളിലെത്തി വീഡിയോ പകർത്തി സംഘർഷം സൃഷ്ടിച്ചത് അപലപനീയം: സ്റ്റേറ്റ് കൗൺസിൽ

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കൗൺസിൽ ഹാളിൽ സ്റ്റേറ്റ് കൗൺസിൽ യോഗം നടക്കുമ്പോൾ ഹാളിലെത്തി അനുവാദമില്ലാതെ പുറത്തുനിന്നുള്ളവർ വീഡിയോ പകർത്തിയ നടപടി അപലപനീയമെന്ന് ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ. രാവിലത്തെ കൗൺസിൽ യോഗം പിരിഞ്ഞ ശേഷം ഉച്ചകഴിഞ്ഞ് അടിയന്തരമായി കൂടിയാണ് സംഭവങ്ങളെ അപലപിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ സ്റ്റേറ്റ് കൗൺസിൽ യോഗം നടക്കുമ്പോഴാണ് പുറത്തു നിന്നുള്ളവർ ഇലക്ട്രീഷനെന്ന പേരിൽ എത്തി വീഡിയോ എടുത്തത്.

അനുവാദമില്ലാതെ കൗൺസിൽ ഹാളിൽ പുറത്തുനിന്നുള്ളവർ പ്രവേശിച്ച നടപടി പ്രതിഷേധാർഹമാണ്. ഇതേ തുടർന്നാണ് സംഘർഷങ്ങൾ ഉണ്ടായത്. ഇതിൻ്റെ പേരിൽ സംഘർഷം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും സഭയിൽ ഐക്യം നിലനിർത്തണമെന്നും വിവിധ കൗൺസിൽ അംഗങ്ങൾ പറഞ്ഞു.

വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിൻ്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് വേങ്ങൂർ, ട്രഷറർ പി.എം.ഫിലിപ്പ് ഉൾപ്പടെയുള്ള കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു

Sharjah city AG