ഐപിസി വർക്കല ഏരിയ സോദരി സമാജം പ്രവർത്തന ഉത്ഘാടനവും വിധവാസഹായ വിതരണവും
വർക്കല: ഐപിസി വർക്കല ഏരിയ സോദരി സമാജം പ്രവർത്തന ഉത്ഘാടനവും വിധവ സഹായ വിതരണവും ഒക്ടോബർ 23 ഞായറാഴ്ച വൈകുന്നേരം 5 മുതൽ 7വരെ വട്ടപ്പാറ കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ ഹാളിൽ നടക്കും. വർക്കല ഏരിയ പ്രസിഡന്റ് ഡോ. കെ.ആർ സ്റ്റീഫൻ അധ്യക്ഷത വഹിക്കുന്ന മീറ്റിംഗ് ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഉത്ഘാടനം ചെയ്യും. ഐപിസി വെമ്പായം ഏരിയ സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ. ലിസാ ഡാനിയേൽ മുഖ്യസന്ദേശം നൽകും.
