അരുവിക്കുഴി : ഐ.പി.സി തിരുവനന്തപുരം സൗത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷൻ ഏപ്രിൽ 12 മുതൽ 14 വരെ ഐ.പി സി സിയോൺ അരുവിക്കുഴി സഭയ്ക്ക് സമീപം തയ്യാർ ചെയ്യുന്ന ഗ്രൗണ്ടിൽ നടക്കും ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന കൺവൻഷൻ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ഖൈ റോബർട്ട് ഉത്ഘാനം നിർവഹിക്കും പാസ്റ്ററന്മാരായ അരവിന്ദ് മോഹൻ, റെജി മാത്യു ശാസ്താംകോട്ട, പി.സി ചെറിയാൻ എന്നിവർ ദൈവ വചനം പ്രസംഗിക്കും. ഗോസ്പൽ എക്കോ മ്യൂസിക്ക് ബാൻ്റ് തിരുവനന്തപുരം ഗാനശുശ്രൂഷ നടത്തും. 13 ശനിയാഴ്ച മൂന്നു മുതൽ ശുശ്രൂഷക സമ്മേളനവും, ഞായറാഴ്ച 2 മണി മുതൽ 5 മണി വരെ പുത്രികാ സംഘടനകളുടെ സംയുക്ത വാർഷിക യോഗവും ഞായർ രാവിലെ 10 മണി മുതൽ 17 സഭകളുടെ സംയുക്ത സഭായോഗവും കർത്തൃമേശയും ഉണ്ടായിരിക്കും. ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് കർത്തൃമേശയും സമാപന സന്ദേശവും നൽകും. സെൻ്റർ എക്സികൂട്ടീവ്സ് കൺവൻഷന് നേതൃത്വം നൽകും.
