ഐ.പി.സി തിരുവനന്തപുരം മേഖല സോദരി സമാജം \’ഏകദിന സമ്മേളനം\’
തിരുവനന്തപുരം : ഐ.പി.സി സോദരി സമാജത്തിന്റെ തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം 21 ന് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ പി എം ജി ജംഗ്ഷന് സമീപം ഐ.പി സി തിരുവനന്തപുരം താബോർ സഭാ ഹാളിൽ വച്ച് നടക്കും. താബോർ സഭ ശുശ്രുഷകൻ പാസ്റ്റർ വിപി ഫിലിപ്പ് മുഖ്യപ്രഭാഷകൻ ആയിരിക്കും.മേഖലയിലുള്ള എല്ലാ സെന്ററുകളിൽ നിന്നും, സോദരി സമാജ പ്രവർത്തകർ പങ്കെടുക്കുന്നതോടപ്പം. ഐ.പി.സി തിരുവനന്തപുരം ജില്ലയിലെ ചില ദൈവദാസന്മാരും പങ്കെടുക്കുമെന്നു സോദരി സമാജം മേഖല സെക്രട്ടറി സിസ്റ്റർ സൂസൻ ജോൺ ജി.എം ന്യൂസിനോട് പറഞ്ഞു. പ്രസിസന്റ് സിസ്റ്റർ മേഴ്സി ദാനിയേൽ , സെക്രട്ടറി സിസ്റ്റർ സൂസൻ ജോൺ , ട്രഷറാർ സിസ്റ്റർ ലീലാമ്മ ജോൺസൻ എന്നിവർ നേതൃത്വം നൽകും .
