തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം നോർത്ത് സെന്റർ സോദരി സമാജം വാർഷിക സമ്മേളനം ശ്രീകാര്യം ഐപിസി പെനിയേൽ ചർച്ചിൽ വെച്ച് അനുഗ്രഹമായി നടത്തുവാൻ ദൈവം സഹായിച്ചു. വിവിധ സഭകളിൽ നിന്നും സോദരി സമാജം പ്രവർത്തകരും പാസ്റ്റേഴ്സും സഭാ വിശ്വാസികളും അടക്കം ഏകദേശം നൂറോളം പേർ വാർഷികത്തിൽ പങ്കെടുത്തു. പട്ടം ഏലിം ഐപിസി സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ റോയി ജോഷ്വായുടെ അധ്യക്ഷതയിൽ ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ ശാമുവേൽ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ശ്രീലേഖ മാവേലിക്കര മുഖ്യ സന്ദേശം നൽകി. സോദരി സമാജം താലന്ത് പരിശോധനയിൽ വിജയികളായവർക് സമ്മാനദാനവും നൽകുകയുണ്ടായി. സോദരി സമാജത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ സിസ്റ്റർ ലിസി രാജു (പ്രസിഡന്റ്), സിസ്റ്റർ കരോളിൻ (വൈസ് പ്രസിഡന്റ്), സിസ്റ്റർ ശോശാമ്മ റോയ് (സെക്രട്ടറി), സിസ്റ്റർ ലൈസാമ്മ തോമസ് ( ജോയിന്റ് സെക്രട്ടറി ), സിസ്റ്റർ പ്രസന്ന എസ് കുമാർ (ട്രഷറർ ) മറ്റ് കമ്മറ്റി അംഗങ്ങളും വാർഷികയോഗത്തിന് നേതൃത്വം നൽകി. കടന്നു വന്ന് പങ്കെടുത്ത ഏവർക്കും നന്ദി അറിയിക്കുന്നതായി സെക്രട്ടറി സിസ്റ്റർ ശോശാമ്മ റോയ് പറഞ്ഞു
