കോടഞ്ചേരി : ഐപിസി തിരുവമ്പാടി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 23 മുതൽ 26 വരെ കോടഞ്ചേരി ഐപിസി ശാലേം കൺവൻഷൻ സെൻ്ററിൽ 26 -മത് കൺവൻഷൻ നടക്കും. പാ. ജെയിംസ് അലക്സാണ്ടർ ഉദ്‌ഘാടനം നിർവഹിക്കും.
പാ. അനീഷ് കാവാലം, റവ. രാജ് തോമസ് ചെറുവക്കൽ, റവ. വിൽസൻ വർക്കി, പാ. സാം ഡാനിയേൽ, സിസ്റ്റർ ശ്രീലേഖ എന്നിവർ പ്രസംഗിക്കും. ഐപിസി തിരുവമ്പാടി സെൻ്റർ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും.
