Ultimate magazine theme for WordPress.

ഐപിസി സണ്ടേസ്കൂൾ അസ്സോസിയേഷൻ തൃശൂർ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു

തൃശൂർ: 2023 ഓഗസ്റ്റ് 6 ന് ഐപിസി മുല്ലക്കര സഭയിൽ ഐപിസി സണ്ടേസ്കൂൾ തൃശൂർ സോണൽ വാർഷിക ജനറൽ ബോഡി നടന്നു. പ്രസിഡണ്ട് കെ.പി. ജോസ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് കൗൺസിൽ അംഗം കെ.എം. ദാനിയേലിൻ്റെ നേതൃത്വത്തിൽ 2023-2026 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി പാസ്റ്റർ അനിൽ കുര്യൻ( തൃശൂർ ഈസ്റ്റ്), വൈസ് പ്രസിഡണ്ടായി പാസ്റ്റർ.സുബീഷ് കെ.വി.( ഇരിഞ്ഞാലക്കുട), സെക്രട്ടറിയായി ഡോ. സാജൻ സി. ജേക്കബ്( കുന്നംകുളം), ജോ. സെക്രട്ടറിയായി പാസ്റ്റർ റോയ് ചെറിയാൻ(പീച്ചി), ട്രഷററായി എ.സി. തിമോത്തി( തൃശ്ശൂർ വെസ്റ്റ്), താലന്തു കൺ വീനറായി പാസ്റ്റർ തോമസ് ജോൺ(ഇരിങ്ങാലക്കുട), പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ. സുനിൽ റ്റി.( പീച്ചി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജോയ് സി.എം. ( തൃശൂർ ഈസ്റ്റ്), പാസ്റ്റർ എൻ. പി.ജേക്കബ്( കുന്നംകുളം), ഇവാ: ജോയ് ജോസഫ്( തൃശൂർ വെസ്റ്റ്), തങ്കച്ചൻ പി.കെ.(തൃശൂർ സൗത്ത്) എന്നിവരെയും തിരഞ്ഞെടുത്തു. സോണൽ താലന്തു പരിശോധന ഒക്ടോബർ രണ്ടിന് (ഗാന്ധി ജയന്തി ദിനം) തിങ്കളാഴ്ച നടത്തപ്പെടും.

Sharjah city AG