Ultimate magazine theme for WordPress.

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻ പുരത്ത് ഡിസംബർ 3 ശനിയാഴ്ച രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് ഉല്ഘാടനം ചെയ്യും. അസ്സോസ്സിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റി . എ. തോമസ് വടക്കഞ്ചേരി ,സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ്മാത്യു ചാരുവേലി ,ട്രഷറാർ ഫിന്നി പി മാത്യു എന്നിവർ പ്രസംഗിക്കും. പാസ്റ്റർ വിറ്റി അന്ത്രയോസ്‌ , പാസ്റ്റർ ബിജു വർഗീസ്സ് ,സഹോദരന്മാരായ സജി എം വർഗിസ്‌ ,ജോജി ഐപ്പ് മാത്യൂസ് എന്നിവർ നേതൃത്വം നല്കും . സംസ്ഥാനത്തെ 14മേഖലകളിൽ നിന്നും വിവിധ വിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികള്‍ പങ്കെടുക്കും. മേഖലകലിൽ നിന്നുള്ള ലിസ്റ്റ് സ്വികരിക്കുന്ന സമയം നവംബർ 22 ന് അവസാനിച്ചു .സംസ്ഥാന താലന്ത് പരിശോധനാഫലത്തിന്റെ കോപ്പി അന്നേ ദിവസം വൈകിട്ട് മേഖലാ ഭാരവാഹികൾക്ക് നൽകുന്നതാണ്. അധ്യാപകരുടെ താലന്ത് പരിശോധന പിന്നീട് നടത്തും .
കൂടുതൽ വിവരങ്ങൾക്ക് -പാസ്റ്റർ ടി.എ. തോമസ് വടക്കഞ്ചേരിയുമായി ബന്ധപ്പെടുക .
ഫോൺ :94478 66414

Leave A Reply

Your email address will not be published.