ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ അംഗീകരിച്ച സണ്ടേസ്കൂളുകളിൽ പവർ വിബിഎസ് ഒഴികെ മറ്റു വിബിഎസ് സിലബസുകൾ നിരോധിച്ച് ഓർഡർ ഇറങ്ങി
കുമ്പനാട് : ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ അംഗീകരിച്ച പവർ വി ബി എസ് അല്ലാത്ത വി ബി എസ് നടത്തുന്ന രജിസ്ട്രേഡ് സണ്ടേസ്കൂളിലെ വിദ്യാർത്ഥികൾക്ക് വാർഷിക പരീക്ഷയിലും, താലന്ത് പരിശോധനയിലും പങ്കെടുക്കുവാൻ സാധിക്കില്ല. മാർച്ച് 13 ന് കുമ്പനാട് കൂടിയ എസ് എസ് എ സംസ്ഥാന സമിതിയുടെയും മേഖല പ്രസിഡണ്ടന്മാരുടെയും സംയുക്ത കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്.
മുൻവർഷങ്ങളിൽ ഐ പി സി പവർ വി ബി എസ്സ് പ്രവർത്തിച്ചിരുന്നെങ്കിലും പല സണ്ടേസ്കൂളുകളിലും മറ്റ് ഇതര വി ബി എസ്സുകൾ നടത്തിയിരുന്നു. എന്നാൽ ഈ വർഷം അങ്ങനെ ഉള്ള വി ബി എസ്സുകൾക്ക് നിരോധനം ഏപ്പെടുത്തിരിക്കുന്നു. വിരുദ്ധമായി പ്രവർത്തിക്കുന്ന സണ്ടേസ്കൂളുകളുടെ സ്ഥിതിവിവര ഫോം പൂരിപ്പിച്ച് വാങ്ങരുത് എന്ന് സെൻ്റർ ഭാരവാഹികളെ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി അറിയിച്ചിരിക്കുന്നു. ഭൂരിപക്ഷം സണ്ടേസ്കൂളുകളും ഈ തീരുമാനത്തെ അംഗീകരിക്കുന്നു എന്ന് അറിയുന്നു.
