കറുകച്ചാൽ : ഐപിസി ശാലേം വർഷിപ് സെൻ്റർ ചർച്ചിൻ്റെ അഭിമുഖ്യത്തിൽ 24-മത് സുവിശേഷ യോഗവും സംഗീത വിരുന്നും ജനുവരി 2 വ്യാഴം മുതൽ 5 ഞായർ വരെ വെള്ളിയാമാവ് ജംഗ്ഷന് സമീപം കടുത്താനം അനുവിന്റെ ഭവനാങ്കണത്തിൽ നടക്കും.
ചർച്ച് പാ. പോൾ ടി തോമസ് അധ്യക്ഷത വഹിക്കുന്ന യോഗം സെൻ്റർ ശുശ്രുഷകൻ പാ. ടി എ ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. അജി പുത്തൂർ നയിക്കുന്ന ബ്ലസ്സ് മെലഡീസ് സംഗീത ശുശ്രുഷ നിർവഹിക്കും. പാസ്റ്റർമാരായ സജോ തോണിക്കുഴി , അനിഷ് തോമസ് റാന്നി , ജോയി പാറക്കൽ , ഷാജി എം പോൾ എന്നിവർ പ്രസംഗിക്കും. യോഗം എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് . Ph.9605575474.
