പൊൻകുന്നം: ഐ.പി.സി പൊൻകുന്നം ഏരിയ കൺവൻഷൻ ഫെബ്രുവരി 23മുതൽ 25 വരെ പൊൻകുന്നം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ഏരിയ മിനിസ്റ്റർ പാസ്റ്റർ പി. ജെ. ജോസഫ് ഉത്ഘാടനം ചെയ്യും പാസ്റ്റർമാരായ രാജു അനിക്കാട്, ഷമീർ കൊല്ലം, ജോൺ റിച്ചാർഡ്, സഹോദരൻമാരായ സണ്ണി മുളമൂട്ടിൽ, പി.പി. ജോൺ, ഗീതമ്മ സ്റ്റീഫൻ എന്നിവർ പ്രസംഗിക്കും. റാപ്ച്ചർ മെലഡീസ് ഗാനശുശ്രൂഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ചു പി. വൈ. പി. എ,സൺഡേ സ്കൂൾ, വിമൻ ഫെല്ലോഷിപ് വാർഷികം, സംയുക്ത ആരാധന തിരുവത്താഴ ശുശ്രൂഷ ഉണ്ടായിരിക്കും.

Comments are closed.