കോട്ടയം: ഐപിസി പാമ്പാടി സെന്റർ കൺവെൻഷൻ ജനുവരി 25 മുതൽ 28 വരെ പാമ്പാടി ജിഎംഡി ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ കെ.സി. തോമസ്(ഐപിസി സംസ്ഥാന പ്രസിഡന്റ്), പാസ്റ്റർ ഷാജി ദാനിയേൽ(പ്രസിഡന്റ് ഐപിസി ഡൽഹി സ്റ്റേറ്റ്), പാസ്റ്റർ വിൽസൺ വർക്കി (ഹ്യൂസ്റ്റൺ), പാസ്റ്റർ കെ.ഒ. തോമസ്(തൃശൂർ), ഷിബിൻ ജി. ശാമുവേൽ(പ്രസിഡന്റ് പിവൈപിഎ സ്റ്റേറ്റ്), പാസ്റ്റർ അലക്സ് കൊണ്ടാഴി, ജയമോൾ രാജു(സ്റ്റേറ്റ് സോദരി സമാജം സെക്രട്ടറി) തുടങ്ങിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും.

Comments are closed.