പാമ്പാടി : ഐപിസി പാമ്പാടി സെന്റർ സോദരി സമാജം നടത്തിയ പരസ്യയോഗത്തിന് അനുഗ്രഹിത സമാപ്‌തി. രാവിലെ പാമ്പാടി ബസ് സ്റ്റാന്റിൽ സെന്റർ സഹോദരി സമാജം സെക്രട്ടറി സിസ്റ്റർ ബിന്ദു ഏലിയാസിന്റെ അദ്ധ്യക്ഷ്യതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ യോഗം ഉത്ഘാടനം ചെയ്തു.
സിസ്റ്റർ അനു ജോർജ് ദൈവ വചനം സംസാരിച്ചു. തുടർന്ന് പാമ്പാടിയുടെ സമീപ പ്രാദേശങ്ങളിൽ പരസ്യ യോഗങ്ങൾ നടത്തി.
വിവിധയിടങ്ങളിൽ സഹോദരിമാർ ദൈവ വചനം പ്രസംഗിച്ചു.
സഹോദരിമാരായ ഷീല സാം, ബീനാ വർഗീസ്, നിഷ ജോസ്, സനു ചാക്കോ, കൊച്ചുമോൾ അനീഷ്, സൂസൻ മാത്യു, തുടങ്ങിയവർ നേതൃത്വം നൽകി. സിസ്റ്റർ ജിത വി യുടെ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു.
ദൈവദാസമ്മാർ ഉൾപ്പെടെ അമ്പതിൽ അധികം ആളുകൾ ഈ പ്രോഗ്രാമിൽ സംബന്ധിച്ചു.
വാർത്ത : കൊച്ചുമോൾ അനീഷ്
