പരുത്തിപ്പാറ : ഐപിസി പാലോട് ഏരിയായുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ പരുത്തിപ്പാറ ഗ്രേസ് മിനി ഹാളിൽ ഏരിയാ കൺവെൻഷൻ നടക്കും.
പാ. ജേക്കബ് കുര്യൻ ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ എം ജോർജ്, സാം മാത്യു, സജു ചാത്തന്നൂർ, എബി ഏബ്രഹാം, മാത്യു മുഞ്ഞനാട്ട്, ജോസ് മാത്യു ചിറപ്പുറത്ത് എന്നിവർ പ്രസംഗിക്കും. ശാലേം വോയിസ് പത്തനാപുരം ഗാനശുശ്രൂഷ നിർവഹിക്കും.
