ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 56-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും നവംബർ 06 വ്യാഴാഴ്ച മുതൽ 09 ഞായറാഴ്ച വരെ, ന്യൂഡൽഹി, ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്നതാണ്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 9:30 മണിക്ക് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. നവംബർ 8 ശനിയാഴ്ച ഉച്ചക്ക് 2:30 ന് റീജിയന്റെ പുത്രികാ സംഘടനകളായ സണ്ടേസ്കൂൾ, പി.വൈ.പി.എ, എന്നിവയുടെയും, രാവിലെ 11 മണി മുതൽ സോദരി സമാജത്തിൻ്റെയും വാർഷിക സമ്മേളനം ഉണ്ടായിരിക്കുന്നതാണ്. നവംബർ 9 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ റീജിയണിലെ എല്ലാ സഭകളും ചേർന്നുള്ള സംയുക്ത ആരാധന നടക്കുന്നതായിരിക്കും. “അശാന്തിയുടെ നാളുകളിൽ സമാധാനം അനുഭവിക്കുകയും സമാധാനം ഉണ്ടാക്കുന്നവരായി ജീവിക്കുകയും ചെയ്ക” (മത്തായി 5:9; യോഹ 16:33) എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താവിഷയം. സുവിശേഷ പ്രസംഗകരായ പാസ്റ്റർ. ഡോ. സാബു വർഗീസ്, പാസ്റ്റർ. നൂറുദ്ദീൻ മുള്ള, എന്നിവർ മുഖ്യ സന്ദേശം നൽകും. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്.
ഭാരതത്തിലെ ഐ.പി.സി.എൻ.ആർ സഭകളിലെ ദൈവദാസന്മാരും ദൈവമക്കളും കൂടാതെ മറ്റ് അനേകരും സംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി എക്സിക്യൂട്ടീവ്സ് അറിയിച്ചു.

Comments are closed.