ഐപിസി മുണ്ടക്കയം സെന്റർ കൺവൻഷൻ ഇന്ന് മുതൽ
മുണ്ടക്കയം: ഐപിസി ദൈവസഭ മുണ്ടക്കയം സെന്റർ കൺവൻഷൻ ജനുവരി 13 വെള്ളിയാഴ്ച ഇന്ന് മുതൽ 15 ഞായർ വരെ പൊട്ടംകുളം ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഇ.റ്റി. കുഞ്ഞുമോൻ കൺവൻഷൻ ഉൽഘാടനം ചെയ്യും. പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി സ്റ്റേറ്റ് സെക്രട്ടറി), ജേക്കബ് ജോർജ് യുകെ) ജോർജ് മാത്യു (യുഎസ്എ), പ്രകാശ് ജേക്കബ് (ഓസ്ട്രലിയ) തോമസ് മാത്യൂ ചാരുവേലിൽ (സ്റ്റേറ്റ് സണ്ടേസ്കൂൾ സെക്രട്ടറി), വർക്കി ഏബ്രഹാം കാച്ചാണത്ത്, ജബിൻ ജയിംസ് (പി.വൈ.പി.എ കോട്ടയം സോണൽ സെക്രട്ടറി), സിസ്റ്റൻ സ്റ്റാർലാലൂക്ക് എന്നിവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും.

Comments are closed.