ഐ.പി.സി ശുശ്രൂഷക സമ്മേളനം നാളെ മുതൽ , ഐഡി കാർഡ് ഇല്ലാത്തവർക്ക് പങ്കെടുക്കുവാൻ സെന്ററിന്റെ അംഗീകാരമുള്ള ലെറ്റർ മതി
കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം നാളെ മുതൽ കേരളത്തിന്റെ വിവിധ കേന്ദ്രക്കുളിൽ വച്ച് നടക്കുന്നു. ആദ്യ സമ്മേളനം തിരുവനന്തപുരം ജില്ലയിൽ . നാലാഞ്ചിറ ഐ. പി സി ജയോഝവം വർഷിപ്പ് സെന്ററിൽ വച്ച് നടക്കും.നിലവിൽ ഐഡി കാർഡ് ലഭിച്ചിട്ടില്ലാത്ത ഐപിസി യിലെ എല്ലാ ദൈവദാസ്സന്മാർക്കും നാളെ മുതൽ വിവിധ ജില്ലകളിൽ നടക്കുന്ന ഐപിസി കേരളാ സ്റ്റേറ്റ് ശുശ്രുഷക സമ്മേളനങ്ങളിൽ അതാതു സെന്ററുകളിലെ ഔദ്യോഗിക കത്തുകൾ ഹാജരാക്കിയാൽ രജിസ്റ്റർ ചെയ്തു ശുശ്രുഷക സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയും. അതിനുള്ള അനുമതി നൽകിയതായി ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയൽ കൊന്ന നിൽക്കുന്നതിൽ അറിയിച്ചിരിക്കുന്നു.
