Ultimate magazine theme for WordPress.

ഐപിസി മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്ട് കൺവെൻഷൻ

മാവേലിക്കര: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്ട് 86 മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 15 നു വൈകിട്ട് ആറുമണിക്ക് വഴുവാടി ഐപിസി എബനേസർ കൺവെൻഷൻ ഗ്രൗണ്ടിൽ സഭ ജനറൽ പ്രസ്ബിറ്റർ പാസ്റ്റർ ഡോ. ജോൺ കെ മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോയ് ദേവസ്യയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഐപിസി സംസ്ഥാന ജോയിൻറ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് വചന സന്ദേശം നൽകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് ആറുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ പാസ്റ്റർമാരായ ജോയ് പാറക്കൽ, കെ ജെ തോമസ് എന്നിവർ പ്രസംഗിക്കും.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വുമൺസ് ഫെലോഷിപ്പ് വാർഷിക സമ്മേളനവും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സൺഡേ സ്കൂൾ പി വൈ പി എ സമ്മേളനവും നടക്കും. ഞായറാഴ്ച രാവിലെ 8.30ന് 34 സഭകൾ ചേർന്നുള്ള പൊതു ആരാധനയും കർത്തൃമേശയും. ഡിസ്ട്രിക്ട് വൈസ് പ്രസിഡൻറ് പാസ്റ്റർ പി വി ജോണിന്റെ അധ്യക്ഷതയിൽ പാസ്റ്റർ ഡോ. ജോൺ കെ മാത്യു തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 10.30ന് പാസ്റ്റർ പി വി ജോർജുകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാസ്റ്റർ വർഗീസ് മത്തായി സമാപന സന്ദേശം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.