Ultimate magazine theme for WordPress.

ഐപിസി മംഗലാപുരം തീരദേശ സെന്റർ കൺവെൻഷൻ

മംഗളൂരു: ഐപിസി മംഗളൂരു തീരദേശ സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 20 വ്യാഴം മുതൽ 22 ശനി വരെ മംഗളൂരു ഐപിസി ശാലോം ഹാളിൽ നടക്കും. തീരദേശ സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ കർണാടക ഐപിസി പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്. ജോസഫ് , പാസ്റ്റർ ഷാജി യോഹന്നാൻ (കേരള),സെന്റർ പാസ്റ്റർ ഷാജി ജോസഫ് എന്നിവർ ദൈവവചനം പ്രസംഗിക്കും. കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. കൺവൻഷനിൽ പകൽ യോഗങ്ങൾ , യുവജന സമ്മേളനം, സഹോദരീ സമാജം വാർഷികം എന്നിവയും നടക്കും. ജനറൽ കൺവീനറായി പാസ്റ്റർ വിജു ഐ.മാത്യു, സെൻറർ സെക്രട്ടറി പാസ്റ്റർ ലിജോ പാപ്പൻ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോബ് ജോൺ എന്നിവർ പ്രവർത്തിക്കുന്നു.

Leave A Reply

Your email address will not be published.