Ultimate magazine theme for WordPress.

ഐപിസി കുവൈറ്റ് – സോഷ്യൽ വെൽഫെയർ ബോർഡ് പെൻഷൻ പദ്ധതി

 

കുമ്പനാട് : ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകൃത സഭകളിൽ ദീർഷകാലം ശുശ്രൂഷയിലായിരുന്ന ശേഷം ഇപ്പോൾ വിശ്രമത്തിലായിരിക്കുന്ന ശുശ്രൂഷകന്മാർക്ക് ഐപിസി കുവൈറ്റ് സഭയും സോഷ്യൽ വെൽഫെയർ ബോർഡും ചേർന്ന് നടപ്പിലാക്കുന്ന പ്രതിമാസ സാമ്പത്തിക സഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ ഐപിസി കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകാരമുള്ള ഏതെങ്കിലും സഭകളിൽ അംഗത്വമുള്ളവരും 70 വയസിനു മുകളിലുള്ളവരും ആയിരിക്കണം. സോഷ്യൽ വെൽഫെയർ ബോർഡ് പെൻഷൻ പദ്ധതിയിലേക്ക് നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സെന്റർ ശുശ്രൂഷകൻ / കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ഇവരിൽ ഒരാളുടെ ശുപാർശ കത്തോടുകൂടി മാർച്ച് 20 നുള്ളിൽ താഴെ പറയുന്ന ഏതെങ്കിലും ഒരു വാട്ട്സാപ്പ് നമ്പരിൽ അയക്കേണ്ടതാണെന്നു ഐപിസി കുവൈറ്റ് ശുശ്രൂഷകൻ പാസ്റ്റർ ബെൻസൺ തോമസ്, സെക്രട്ടറി ജോസ് കെ. വർഗീസ് എന്നിവർ അറിയിച്ചു. അപേക്ഷകൾ അയക്കേണ്ട വാട്ട്സാപ്പ് നമ്പർ : സജി മത്തായി കാതേട്ട് : 94473 72726, ജോസ് ജോൺ കായംകുളം: -9447486110, ബേസിൽ അറക്കപ്പടി: -98474 12435, ഡേവിഡ് സാം : +974 7728 2832.

Sharjah city AG