Ultimate magazine theme for WordPress.

ഐപിസി കോട്ടയം കൺവൻഷൻ ഇന്ന് ആരംഭിക്കും

 

കോട്ടയം: ഐപിസി 85-ാമത് കോട്ടയം കൺവൻഷൻ ജനു. 2 ​ഇന്ന് മുതൽ 7 വരെ തിരുനക്കരയിൽ നടക്കും. കോട്ടയം സൗത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയ് ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുന്ന ആദ്യദിനം നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് സമ്മേളനം ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ജെയിംസ് ജോർജ് (യുഎസ്എ), പി.സി വർഗീസ് (യുഎസ്എ), ഷിബു തോമസ് (ഒക്കലഹോമ), എബി പീറ്റർ (കോട്ടയം), ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട്, അജു ബി. വർഗീസ് (കാനഡ) എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. കൺവൻഷനിൽ ജീസൻ ജോർജിന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ടീമിനോട് ചേർന്ന് ഷാരുൺ വര്ഗീസ്, ഇമ്മാനുവൽ കെ.ബി പാസ്റ്റർ ലോർഡ്സൺ ആന്റണി, സാംസൺ ചെങ്ങന്നൂർ, ജോയൽ പടവത്ത് എന്നിവർ ആരാധനകൾക്ക് നേതൃത്വം നൽകും.

ബൈബിൾ ക്ലാസ്, ഉപവാസ പ്രാർത്ഥന, പുത്രികാ സംഘടനകളുടെ വാർഷിക യോഗങ്ങൾ, മാസയോഗം, സംയുക്ത സഭായോഗം എന്നിവ പകലയോഗങ്ങളായി നടത്തപ്പെടുന്നു. ഐപിസി കോട്ടയം നോർത്ത്, സൗത്ത് സെന്ററുകളുടെ ചുമതലയിൽ വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. കൺവൻഷൻ ജനറൽ കൺവീനറായി പാസ്റ്റർ എം വി എബ്രഹാം പ്രവർത്തിക്കുന്നു.

Sharjah city AG