Ultimate magazine theme for WordPress.

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് പ്രാര്‍ത്ഥനാ സംഗമം

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 22-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 സെപ്റ്റം. 19, ഞായര്‍ 4pm മുതല്‍ 5.30pm വരെ നടക്കും. ബഹുമാന്യ കർത്തൃദാസൻ പാസ്റ്റര്‍ ജോൺ റിച്ചാർഡ്, (ചെയർമാൻ, പ്രയർ ബോർഡ്‌) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ വി. എ. സണ്ണി (സെന്റർ മിനിസ്റ്റർ, ഐപിസി ആറാമട സെന്റർ) വചനസന്ദേശം നല്‍കും. പാസ്റ്റര്‍ സജി കാനം (പ്രയർ ബോർഡ്‌ അംഗം) പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. ഇവാ. ജോണ്‍ലി ജോഷി, മൂന്നാര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. സഭയ്ക്കുവേണ്ടിയും മഹാമാരിയില്‍നിന്നുള്ള വിടുതലിനായുമുള്ള ഈ മധ്യസ്ഥ പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍നിന്നും കഴിയുന്നത്ര ദൈവദാസന്‍മാരും ദൈവമക്കളും പങ്കുചേരുവാന്‍ ഉത്സാഹിക്കണമെന്ന്‌ സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ, (Mob: 9847038083) അറിയിച്ചു.

Zoom ലിങ്ക്‌: https://us02web.zoom.us/j/81479723510?pwd=V0RpeEcrZTdhcUYxdGl2V0lKbUJZdz09

Meeting ID: 814 7972 3510 Passcode: 2020

Sharjah city AG