ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസിനെ ആദരിച്ചു
വാർത്ത : മാത്യു ജോർജ് നിരണം
തിരുവല്ല : ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസിനെ ഐ പി സി തിരുവല്ല സെന്ററിന്റെ നേതൃത്വത്തിൽ നടന്ന സെന്റർ പാസ്റ്റെർസ് കോൺഫറൻസിൽ ആദരിച്ചു. അദ്ദേഹത്തിന്റെ മാതൃസഭയായ ആനപ്പറമ്പാൽ പെനിയേൽ സഭാഹാളിൽ വെച്ച് നടന്ന സെന്റർ
കോൺഫ്രൻസിലാണ് മുൻ ജനറൽ പ്രസിഡന്റും, പവർ വിഷൻ ചാനൽ ചെയർമാനും തിരുവല്ല സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ കെ സി ജോൺ, സെന്ററിന്റെ ഫലകം നൽകി പാസ്റ്റർ കെ സി തോമസിനെ ആദരിച്ചത്. പാസ്റ്റർ കെ സി തോമസ് മുഖ്യസന്ദേശം നൽകി സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ചാക്കോ ജോൺ, സെക്രട്ടറി പാസ്റ്റർ അജു അലക്സ്, പാസ്റ്റർ രാജു പൂവക്കാല, കേരള സ്റ്റേറ്റ് പ്രെസ്ബിറ്ററി മെമ്പർ പാസ്റ്റർ സാം പി ജോസഫ്, സെന്റർ ട്രഷർ ജോജി ഐപ്പ് മാത്യൂസ്, തുടങ്ങി അനവധി ദൈവദാസന്മാർ പങ്കെടുത്തു. ഹീലിംഗ് മെലഡീസ് നിരണം ഗാനങ്ങൾ ആലപിച്ചു.
