കർണാടക : ഐപിസി കർണാടക സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 മുതൽ 24 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ പ്രത്യേക ഉപവാസ പ്രാർഥന നടക്കും. പാ. ബെന്നി ഫിലിപ്പ് കോട്ടയം, പാ. അനീഷ് കൊല്ലം എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും.
പാ. കെ.എസ്. ജോസഫ് , പാ. ജോസ് മാത്യു, പാ ഡോ.വർഗീസ് ഫിലിപ്പ് എന്നിവർ വിവിധ സെഷനുകൾ നയിക്കും. 2025 ജനുവരിയിൽ നടക്കുന്ന സ്റ്റേറ്റ് കൺവെൻഷൻ്റെ അനുഗ്രഹത്തിനായ് തുടങ്ങി വിവിധ വിഷയങ്ങൾക്ക് വേണ്ടിയാണ് പ്രാർഥന നടത്തുന്നതെന്ന് പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ തോമസ് കോശി അറിയിച്ചു.
