ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ കർണാടക സ്റ്റേറ്റ് 37-ാമത് വാർഷിക കൺവൻഷൻ ഫെബ്രുവരി 22 മുതൽ 25 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും. വ്യാഴാഴ്ച വൈകിട്ട് 6 ന്സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ.എസ്.ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ.എസ് ജോസഫ് , ജോസ് മാത്യു, പാസ്റ്റർ. ഡോ.വർഗീസ് ഫിലിപ്പ്, സാം ജോർജ്, വിൽസൺ ജോസഫ്, അലക്സ് വെട്ടിക്കൽ, ബി.മോനച്ചൻ, മോഹൻ പി ഡേവിഡ്, റ്റി.ഡി. തോമസ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ഇവാ. റിനു തങ്കച്ചൻ്റെ നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
കൺവൻഷനിൽ ദിവസവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷ ,സുവിശേഷ പ്രസംഗം,വെള്ളിയാഴ്ച രാവിലെ ഉപവാസ പ്രാർഥനയ്ക്ക് പാസ്റ്റർ സാജൻ ജോയ് മുഖ്യ സന്ദേശം നൽകും . ഉച്ചയ്ക്ക് 2.30 മുതൽ സോദരി സമാജം സമ്മേളനം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസിൻ്റെ നേതൃത്വത്തില്‍ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ, സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും. സമാപന ദിവസമായ 25 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും സമാപിക്കും.
