Ultimate magazine theme for WordPress.

ഐ.പി.സി കരിസ്മ സെന്റർ മഹാസമ്മേളനം: ആത്മീയ നവോത്ഥാനത്തിന്റെ ശക്തമായ സന്ദേശം

കുശാൽനഗർ : ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (ഐ.പി.സി.) കരിസ്മ സെന്ററിന്റെ ആഭിമുഖ്യത്തിൽ കുശാൽനഗറിലെ തപോവനിൽ സംഘടിപ്പിച്ച ആത്മീയ മഹാസമ്മേളനം ഭക്തിനിർഭരവും ആത്മീയോത്സാഹപൂർണവുമായി നടന്നു.
ഐ.പി.സി. കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.വി. ജോസ് അധ്യക്ഷനായ സമ്മേളനത്തിന് പാസ്റ്റർ ആൻഡ്രൂ തോമസ് പ്രാർത്ഥനയോടെ തുടക്കം കുറിച്ചു.
മുഖ്യാതിഥികളായ ഐ.പി.സി. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് ഡോ. വർഗീസ് ഫിലിപ്പ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യു, ഡോ. എൻ.കെ. ജോർജ്, പാസ്റ്റർ ജോർജ് എബ്രഹാം എന്നിവർ ദൈവവചനത്തെ ആസ്പദമാക്കി ആത്മീയ ഉണർവ്വേകുന്ന സന്ദേശങ്ങൾ നൽകി. സന്ദേശങ്ങൾ പാസ്റ്റർ എബ്രഹാം കോശിയും പാസ്റ്റർ എലിഷായും കന്നഡത്തിലേക്ക് വിവർത്തനം ചെയ്തു.
സമ്മേളനത്തിന്റെ പ്രധാന ആകർഷണമായി 11 ദൈവദാസന്മാർക്ക് കമ്മീഷനിംഗ് (കൈവയ്പ് ശുശ്രൂഷ) നടന്നു. കമ്മീഷനിംഗ് സ്വീകരിച്ച ശുശ്രൂഷകരെ സിസ്റ്റർ തങ്കമ്മ ജോർജ്, ബ്രദർ സജി ടി. പാറേൽ, ബ്രദർ ജോയ് പാപ്പച്ചൻ, സുവിശേഷിക ആൽവിൻ എന്നിവർ അഭിനന്ദിക്കുകയും അവരുടെ ശുശ്രൂഷയ്ക്ക് ആശംസകൾ നേർക്കുകയും ചെയ്തു.
പാസ്റ്റർ ജോഷ്വാ ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ക്രിസ്താനന്ദ്, പാസ്റ്റർ ശിവകുമാർ, പാസ്റ്റർ കുമാർ എന്നിവർ ദൈവവചനം വായിച്ചു. പാസ്റ്റർ ഫ്രെഡി കൂർഗ് സ്വാഗതവും നന്ദിപ്രസംഗവും നിർവഹിച്ചു.
പാസ്റ്റർ കെ.എ. ജോൺ സമാപന പ്രാർത്ഥന നടത്തി. തുടർന്ന് സമ്മേളനാധ്യക്ഷൻ പാസ്റ്റർ കെ.വി. ജോസ് അന്തിമ ആശീർവാദം നൽകി മഹാസമ്മേളനത്തിന് സമാപനം കുറിച്ചു.
കൊടഗ്, ബെംഗളൂരു, ചിത്രദുർഗ, ഹാസൻ എന്നിവിടങ്ങളുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പാസ്റ്റർമാർ, സുവിശേഷ പ്രവർത്തകർ, വിശ്വാസികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്ത് പ്രത്യേക പ്രാർത്ഥന, ആരാധന, ആശീർവാദ ശുശ്രൂഷകളിൽ പങ്കാളികളായി ആത്മീയ അനുഗ്രഹം പ്രാപിച്ചു. ആത്മീയ നവോത്ഥാനത്തിനും ദൈവശുശ്രൂഷയിലെ സമർപ്പണത്തിനും സഭയുടെ ഐക്യത്തിനും പ്രചോദനമായ മഹാസമ്മേളനമായി ഇത് മാറി.

വാർത്ത: പാ ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.