ഐ പി സി ഗുജറാത്ത് സ്റ്റേറ്റ് കൺവെൻഷൻ നവംബർ 26 മുതൽ
അഹമ്മദാബാദ് : ഐ.പി.സി. ഗുജറാത്ത് സ്റ്റേറ്റ് കൺവെൻഷൻ നവംബർ 26, 27, 28 (വെള്ളി, ശനി, ഞായർ) തീയ്യതികളിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എ. ജോർജ് വെള്ളിയാഴ്ച വൈകിട്ടു 7 മണിക്ക് പ്രാർത്ഥിച്ചു ഉൽഘാടനം ചെയ്യുന്ന കൺവെൻഷൻ ഞായറാഴ്ച രാവിലെ 9:30 ന് ഗുജറാത്ത് സ്റ്റേറ്റിലുള്ള സഭകൾ ഏകോപിച്ചുള്ള സംയുക്ത ആരാധനായോടു കൂടി സമാപിക്കും.
ഡോ. വാൽസൺ എബ്രഹാം (ഐ.പി.സി. ജനറൽ പ്രസിഡന്റ്) പാസ്റ്റർ വീയപുരം ജോർജ്ക്കുട്ടി, പാസ്റ്റർ ബാബു ചെറിയാൻ (ഐ.പി.സി. പിറവം സെന്റർ മിനിസ്റ്റർ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. സിസ്റ്റർ പെർസിസ് ജോൺ (ന്യൂഡൽഹി), ഹാഗിയോസ് വോയിസ് (സൂറത് ) എന്നിവർ ഗാനശിശ്രുഷക്ക് നേതൃത്വം നൽകും .
മിഡ്‌ഡിലെ ഈസ്റ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രിസ് ഫേസ് ബുക്ക് പേജിലൂടെയും ക്രിസ്ത്യൻലൈവ് യൂട്യൂബ് ചാനെനിലുടെയും തത്സമയം വീക്ഷിക്കാം
