ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ വാർഷിക സമ്മേളനം ഡിസംബർ 2ന്; പെരുമ്പടവം ശ്രീധരൻ മുഖ്യാതിഥിയായി എത്തുന്നു
ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ മൂന്നാമത് വാർഷിക സമ്മേളനം ഡിസംബർ 2 ന് വൈകിട്ട് 6.30 മുതൽ (ഇന്ത്യൻ സമയം) സൂം പ്ലാറ്റ് ഫോമിൽ നടക്കും. പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ്റുമായ പെരുമ്പടവം ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തും.ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗം ഗ്ലോബൽ മലയാളീ പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് ഉത്ഘാടനം ചെയ്യും. നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ തോമസ് തോന്നക്കലിന്റെ സ്മരണാർത്ഥം നൽകുന്ന തോന്നയ്ക്കൽ പുരസ്കാരം ഡോ. സിനി ജോയ്സ് മാത്യുവിന് ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് സമ്മാനിക്കും. കോവിഡ്ക്കാലത്തു 25 പുസ്തകങ്ങൾ രചിച്ച ഐപിസി കേരള സ്റ്റേറ്റ് മുൻ പ്രസിഡണ്ട് പാസ്റ്റർ കെ സി തോമസിനെ യോഗം ആദരിക്കും
