ഷാർജ : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ പ്രഥമ സെക്രട്ടറി ആയിരുന്ന ആന്റോ അലക്സ് കുടുംബമായി ഓസ്ട്രേലിയിലേക്ക് പോകുന്നതിനാൽ യാത്രയയപ്പ് നൽകി.
ചാപ്റ്റർ പ്രസിഡൻ്റ് ലാൽ മാത്യു അധ്യക്ഷത വഹിച്ചു. ഷിബു മുള്ളംകാട്ടിൽ, പി. സി. ഗ്ലെന്നി, ഡോ. റോയ് ബി. കുരുവിള, പാസ്റ്റർ ജോൺ വർഗീസ്, വിനോദ് എബ്രഹാം, നെവിൻ മങ്ങാട്ട് എന്നിവർ ആശംസകൾ അറിയിച്ചു. റവ. ഡോ. വിൽസൺ ജോസഫ് മൊമെന്റോ നൽകി ആദരിച്ചു. ആന്റോ അലക്സ് മറുപടി പ്രസംഗം നടത്തി. ചാപ്റ്റർ സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്ത് നന്ദി അറിയിച്ചു.
