ഛത്തീസ്ഗഡ് : ക്രിസ്തീയ പീഡനങ്ങൾ നടക്കുന്ന ഛത്തീസ്ഗഡിൽ എതിർപ്പുകൾക്കിടയിലും പാസ്റ്റർ ജിജി പോളിന്റെ നേതൃത്തത്തിൽ ഐ പി സി പ്രവർത്തനങ്ങൾ തുടരുന്നു. ഛത്തീസ്ഗഡ് സ്റ്റേറ്റിലെ അമ്പികാപുർ സെൻ്റർ ജനറൽ ബോഡി മാർച്ച് 8 ന് നടന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ എം ജെ സണ്ണി സെന്ററിന് നേതൃത്വം നൽകുന്നു. ഇപ്പോൾ 33 വില്ലേജുകളിൽ സഭാ പ്രവർത്തനങ്ങളും 25 സുവിശേഷകരും സെന്ററിൽ ഉണ്ട്. പാസ്റ്റർ എം ജെ സണ്ണി പ്രസിഡണ്ട്, പാസ്റ്റർ ജുവൽ ടിർക്കി വൈസ് പ്രസിഡന്റ്, പാസ്റ്റർ ഈശ്വർ മാർഖം സെക്രെട്ടറി, മങ്ങലേശ്വർ സിങ് ജോ. സെക്രട്ടറി, രാജേഷ് ടിർക്കി ട്രെഷറർ എന്നിവരാണ് അംബികാപൂർ സെന്റര് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.

Comments are closed.