തിരുവല്ല: ആറ്റരികത്ത് നട്ട ഫലപ്രദമായ വൃക്ഷം പോലെ സമൂഹത്തിൽ ഫലകരമായ പ്രവർത്തികൾ ചെയ്യാനാണ് ശുശ്രൂഷകർ മുൻഗണന നൽകേണ്ടതെന്ന് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മുൻ രാജ്യാന്തര പ്രസിഡൻ്റ് പാസ്റ്റർ ഡോ.കെ.സി.ജോൺ പറഞ്ഞു.
ഐപിസി സെൻ്റർ ശുശ്രൂഷക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു. ടെന്നസി ഹോപ്പ് സിറ്റി ചർച്ച് സീനിയർ പാസ്റ്റർ സിബി തോമസ് വചനസന്ദേശം നൽകി.
ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് മുൻ പ്രസിഡൻ്റ് പാസ്റ്റർ പി.ജോയി, ഐപിസി എൻആർഐ കൗൺസിൽ മുൻ പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോർജ്, സെൻ്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. ജിബിൻ പൂവക്കാല സംഗീതശുശ്രൂഷ നടത്തി.
