ആയൂർ : ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും. ഐപിസി ആയൂർ സെന്റർ ശുശ്രുഷകൻ പാ. സണ്ണി എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബി. മോനച്ചൻ, കെ. ജെ. തോമസ്, ഡോ. അലക്സ് ജോൺ, ജോൺസൺ ദാനിയേൽ, മാത്യു കെ. വർഗീസ്, ഫെയ്ത്ത് ബ്ലെസ്സൺ, തോമസ് ഫിലിപ്പ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. താബോർ വോയ്‌സ്, ഉമ്മന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
