Ultimate magazine theme for WordPress.

ഐ.പി.സി ആറ്റിങ്ങൽ സെൻ്ററിന് പുതിയ ഭരണ നേതൃത്വം

ആറ്റിങ്ങൽ : ഐ.പി.സി.ആറ്റിങ്ങൽ സെൻ്റർ 2024-2025 വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. സെൻ്റർ പ്രസിഡൻ്റ്. പാസ്റ്റർ വിൽസൻ ഹെൻട്രിയുടെ അദ്ധ്യക്ഷതയിൽ 24 – ന് ഞായറാഴ്ച വൈകിട്ട് കൂടിയ ജനറൽ ബോഡിയിൽ വച്ചാണ് പുതിയ നേതൃത്ത്വത്തെ തെരഞ്ഞെടുത്തത്. പാസ്റ്റർ.വിൽസൻ ഹെൻട്രി വിണ്ടും പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ.ജെയിംസ് യോഹന്നാൻ വൈസ് പ്രസിഡൻറ് , പാസ്റ്റർ.സിബി പാപ്പച്ചൻ സെൻ്റർ സെക്രട്ടറി, പാസ്റ്റർ.ജോർജ്ജ്കുട്ടി ജോയിൻ്റ് സെക്രട്ടറി, ബ്രദർ .സണ്ണി ജോയിൻ്റ് സെക്രട്ടറി, ബ്രദർ.ജി.പോൾ ട്രഷറർ സുവി: ആൻസൻ അഗസ്റ്റിൻ പബ്ലിസിറ്റി കൺവീനർ ,എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടു.

Leave A Reply

Your email address will not be published.