കോതമംഗലം: ഐപിസി കോതമംഗലം ഏരിയ കൺവെൻഷൻ നവംബർ 21 വ്യാഴം മുതൽ 24 ഞായർ വരെ കീരംപാറ ഐപിസി ബേഥേൽ ഗ്രൗണ്ടിൽ നടക്കും. ഏരിയ കൺവീനർ പാസ്റ്റർ ജോയി എ ജേക്കബ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബി. മോനച്ചൻ കായംകുളം, കെ.ഒ തോമസ് തൃശ്ശൂർ, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ തിരുവനന്തപുരം, ബാബു ചെറിയാൻ പിറവം എന്നിവർ പ്രസംഗിക്കും.
പൊതുയോഗം,വുമൺസ് ഫെലോഷിപ്പ് മാസയോഗം, സൺഡേ സ്കൂൾ, പി വൈ പി എ വാർഷികം, സ്നാനം, സംയുക്ത സഭായോഗം എന്നിവ കൺവെൻഷനോ നോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.ഐപിസി കോതമംഗലം ഏരിയ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ജോയി എ ജേക്കബ് – 9194476 66096 , പാസ്റ്റർ കെ വി പൗലോസ് – 919496745665
പാസ്റ്റർ എ ഇ ജോസ് – 9197458 78729
