ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ സുവർണ്ണ ജൂബിലി ‘ആലപ്പുഴ കൺവൻഷൻ’ 2024 ജനു. 24-28 വരെ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. പാ. എബ്രഹാം ജോർജ് (ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്), പാ. ഫിലിപ്പ് പി. തോമസ് (ഐപിസി ജനറൽ വൈസ് പ്രസിഡന്റ്), പാ. ബാബു ചെറിയാൻ, പാ. അനിൽ കൊടിത്തോട്ടം, പാ. അനീഷ് കാവാലം, പാ. പ്രിൻസ് തോമസ്, പാ. ഡോ. രാജു എം. തോമസ്, പാ. ഡോ. എബി പി. മാത്യു എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഹോളി ഹാർപ്സ്, ചെങ്ങന്നൂർ ഗാനശുശ്രുഷ നിർവഹിക്കും.
കൺവൻഷന് മുന്നോടിയായി ജനുവരി 21 ന് സുവിശേഷ റാലി നടക്കും. സുവിശേഷ യോഗങ്ങൾ, ഉപവാസ പ്രാർത്ഥന, വിമൻസ് ഫെലോഷിപ്പ്, സൺഡേ സ്കൂൾ, PYPA വാർഷികം, ഉപവാസ പ്രാർത്ഥന, മിഷൻ ചലഞ്ച്, സംയുക്ത ആരാധനയും കർത്തൃമേശ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : +91 99470 19804, +91 98479 56951, +91 93493 89473, +91 94963 49730, +91 70254 74120
