ഇംഫാല്‍ : മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 11 വരെ ദീര്‍ഘിപ്പിച്ചു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വീണ്ടും സംഘര്‍ഷങ്ങളും അക്രമങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പോലീസ് അറിയിച്ചു. അക്രമം പ്രോത്സാഹിപ്പിക്കാനും വിദ്വേഷ പ്രസംഗം നടത്താനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്ന് മണിപ്പൂര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
