അന്താരാഷ്ട്ര പുരസ്കാരം കേരള ടൂറിസത്തിന്
ലണ്ടൺ :കേരള ടൂറിസത്തിന് അന്തർദേശീയ പുരസ്കാരം. ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡിന് കേരളത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്. ലണ്ടനിൽ ലോക ട്രാവൽ മാർക്കറ്റില്‍ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് അവാർഡ് ഏറ്റുവാങ്ങിയത് .
ടൂറിസം മേഖലയിൽ ജനപങ്കാളിത്തത്തോടെ നടത്തിയ ജല സംരക്ഷണ മാതൃക പ്രവർത്തനം വിലയിരുത്തിയാണ് പുരസ്കാരം.
