അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് വീണ്ടും നീട്ടി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഒക്ടോബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ട്വിറ്ററിലൂടെ അറിയിച്ചു.
എന്നാല്‍ ചരക്ക് വിമാനങ്ങള്‍ക്കും ഡി.ജി.സി.എയുടെ പ്രത്യേക വിമാനങ്ങള്‍ക്കും ഉത്തരവ് ബാധിക്കുന്നതല്ല. ഇന്ത്യയില്‍ നിന്നും എയര്‍ ബബ്ള് കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കാണ് നിലവില്‍ അന്താരാഷ്ട്ര സര്‍വീസ് അനുവദിച്ചിട്ടുള്ളത്. കൊവിഡ് പ്രതിസന്ധിയില്‍ 2020 മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ഇത്തരത്തില്‍ നീട്ടുന്നത്.
