ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്‌ആര്‍ഒ). ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. 2035 ഓടുകൂടി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവര്‍ത്തനമാരംഭിക്കാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിനായുള്ള സാങ്കേതിക വിദ്യകള്‍ ഐഎസ്‌ആര്‍ഒ വികസിപ്പിച്ചെടുക്കാന്‍ തുടങ്ങി. ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് നിലയം സ്ഥാപിക്കുക.
