കുരങ്ങുപനി ഭീഷണി നേരിടാൻ ഇന്ത്യയിലെ കത്തോലിക്കാ ആശുപത്രികൾ സജ്ജം
ന്യൂഡൽഹി:ഇന്ത്യയിൽ ഈ മാസം നാല് കുരങ്ങുപനി കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കുരങ്ങുപനി ഉയർത്തുന്ന ഏറ്റവും പുതിയ പൊതുജനാരോഗ്യ വെല്ലുവിളിയെ നേരിടാൻ ഇന്ത്യയിലെ കത്തോലിക്കാ ആശുപത്രികൾ തയ്യാറെടുക്കുന്നു. ഏറ്റവും പുതിയ കേസ് ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ ജൂലൈ 24 ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു ദിവസം മുമ്പ് ലോകാരോഗ്യ സംഘടന (WHO) കുരങ്ങുപനി ഒരു ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.ആഗോള ആശങ്കയായ കുരങ്ങുപനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഏത് സാഹചര്യത്തെയും നേരിടാൻ ഞങ്ങൾ ആശുപത്രികളെ സജ്ജമാക്കുകയാണെന്ന് കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CHAI) ദേശീയ സെക്രട്ടറി ഫാദർ ജോർജ് കണ്ണന്താനം പറഞ്ഞു.
