കൊച്ചി : ഇന്ത്യക്കാർ കഴിഞ്ഞ വർഷം സ്‌മാർട്ട് ഫോണിൽ സമയം ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂർ. ഫിക്കിയും ഇവൈയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വ്യക്തികൾ ശരാശരി അഞ്ച് മണിക്കൂറാണ് അവരുടെ മൊബൈൽ സ്ക്രീനിൽ ചെലവഴിക്കുന്നത്. ഇതിൽ ഏതാണ്ട് 70 ശതമാനവും സോഷ്യൽ മീഡിയ, ഗെയിമിങ്, വീഡിയോ എന്നിവയ്ക്കുവേണ്ടിയാണ്. ഇതോടെ, 2024-ൽ ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ വരുമാനം നേടി.സബ്സ്ക്രിപ്ഷൻ വരുമാനം കുറയുകയും ഇന്ത്യയുടെ അനിമേഷൻ, വിഎഫ്എക്‌സ് ഔട്ട്സോഴ്‌സിങ് എന്നിവയ്ക്കുള്ള ആഗോള ആവശ്യം ദുർബലമാവുകയും ചെയ്‌തതോടെ വരുമാന വളർച്ച മന്ദഗതിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
