മോസ്കോ: അടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ റഷ്യ സന്ദർശിക്കാം. വിസ നേടുന്നതുമായി ബന്ധപ്പെട്ട ചെലവുകളും മറ്റു തടസങ്ങളും ഒഴിവാക്കി യാത്ര സുഗമമാക്കാൻ ഇതുവഴി സാധിക്കും. നിലവിൽ, ചൈനയിൽ നിന്നും ഇറാനിൽ നിന്നുമുള്ള യാത്രക്കാർക്ക് വിസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കാൻ വിസ ഫ്രീ ടൂറിസ്റ്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ അനുവാദമുണ്ട്.
വിസ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉഭയകക്ഷി കരാറിനെക്കുറിച്ച് ഇക്കഴിഞ്ഞ ജൂണിൽ റഷ്യയും ഇന്ത്യയും ചർച്ച നടത്തിയിരുന്നു. തുടർന്ന് വിസ രഹിത ഗ്രൂപ് ടൂറിസ്ററ് എക്സ്ചേഞ്ചുകൾ അവതരിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
