അബുദാബി : ഇന്ത്യക്കാർക്കുള്ള വിസ ഓൺ അറൈവൽ നയം യുഎഇ വിപുലീകരിച്ചു. സിംഗപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങളുടെ വിസയോ റെസിഡൻസ് പെർമിറ്റോ ഗ്രീൻകാർഡോ ഉള്ള ഇന്ത്യക്കാർക്ക് ഇനി മുതൽ യുഎഇയിൽ മുൻകൂർ വിസയില്ലാതെ പ്രവേശിക്കാം.
യുഎഇയുടെ ഏതു അതിർത്തികൾ വഴിയും പ്രവേശിക്കാം. യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ വിസയുള്ളവർക്ക് മാത്രമായിരുന്നു നേരത്തെ ഇത് ബാധകം. ദുബൈയിൽ എത്തുന്നവർക്ക് ജനറൽ ഡയറക്ടേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വെബ്സൈറ്റ് വഴി വിസ എടുക്കാം. ഐസിപി വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസികൾ വഴിയും വിസ എടുക്കാം.
